Thursday 17 May 2012

മനസ്സില്‍ വിരിഞ്ഞ മഴവില്ല്

മനസ്സില്‍ വിരിയുന്ന മഴവില്ലാണോ പ്രണയം ?
അതെങ്ങനെ ശരിയാകും....മഴ കഴിഞ്ഞല്ലേ മഴവില്ലുണ്ടാകുന്നത്?
 ഇടി അവളുടെ ആങ്ങളമാരുടെ കൈയ്യില്‍നിന്നും കിട്ടുമ്പോള്‍ മിന്നല്‍ ഉണ്ടാകുമെന്നത് ശരി തന്നെ....പക്ഷെ മഴ തുടങ്ങാതെ ,മഴവില്ലു വരാതെ ഇടി വരുമോ?
    ഒരു പക്ഷെ ഈ ഇടിക്കു ശേഷമായിരിക്കും അവളുടെ മനസ്സില്‍ ശരിക്കും മഴവില്ലു വിരിയുന്നത് എന്നു വരുമോ?അപ്പോള്‍ അതുവരെ ഇവളുമാര് നമ്മളെ പറ്റിക്കുവാണോ?എന്തായാലും യുധിഷ്ഠിരന്‍ ഇന്നു മുതല്‍ ഇതിനെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ....ഈ നാട്ടിലെ പാവപ്പെട്ട അവശകാമുകന്മാര്‍ക്കും ചോദിക്കാനും പറയാനും ആരെങ്കിലും വേണമല്ലോ?
സുഹൃത്തുക്കളേ നിങ്ങളുടെ വിലയേറിയ അനുഭവങ്ങള്‍ പങ്കിട്ടു എന്നെ ഈ ഗവേഷണത്തില്‍ സഹായിച്ചാലും .............(വേണമെങ്കില്‍ മതി...ചുളുവില്‍ ഗവേഷണഫലം കൈക്കലാക്കാം എന്നാരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ സോറി !!!!!എല്ലാ ഫലവും ഞാനെന്നും മഴവില്ലു കാത്തുനില്‍ക്കുന്ന ആലിന്‍ച്ചുവട്ടില്‍ കുഴിച്ചിടും.ഞാന്‍ തന്നെ ഫലം കഴിക്കും ....എന്‍റെ മാത്രം ഫലം ....എന്‍റെ മാത്രം മഴവില്ല്....ആഹാ!!!!!!)
                 

Thursday 26 April 2012

യുധിഷ്ഠിരന്‍:സത്യം ധര്‍മ്മമാണ്

ഞാന്‍ യുധിഷ്ഠിരന്‍......സത്യം മാത്രം പറയുന്നവന്‍...നിങ്ങള്‍ക്ക് കാത്തിരിക്കാം:


കണ്മുമ്പില്‍ കാണുന്ന സത്യവും കാണുന്നില്ലെന്നു പറയുവാന്‍ യാതൊരു മടിയുമില്ലാത്തവര്‍ക്കും,രാജാവ്‌ നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയെ അസൂയയോടെ നോക്കി നെടുവീര്‍പ്പിട്ടവര്‍ക്കും തങ്ങളുടെ ആരാധനപാത്രമാക്കാന്‍....................ഞാന്‍ വരുന്നൂ.........................................
                                പേടിക്കേണ്ട..ഇതു മറ്റൊരു കത്തി സിനിമയുടെ പരസ്യവാചകം ഒന്നുമല്ല.....ഞാനും ഒരു ബ്ലോഗ് തുടങ്ങുന്നു....ക്ലോസ്  ചെയ്യരുത്‌.എന്നും നൂറു പേരുടെ കത്തി സഹിക്കുന്ന നിങ്ങള്‍ എന്നെയും കൂടി സഹിക്കണം. ഞാന്‍ നിങ്ങളെ മുറിവേല്‍പ്പിക്കുക മാത്രമേ ചെയ്യൂ. കൊല്ലില്ല........
                 അതുകൊണ്ട് നമുക്ക് നേരിന്‍റെ നേര്‍ക്കാഴ്ചകളുമായി  നമുക്കു കാണാം......യുധിഷ്ഠിരന്‍ ആയി.......കുന്തിയുടെ  ആദ്യപുത്രന്‍ എന്ന ഭൂലോകനുണ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും വിശ്വസിച്ചു സത്യം മാത്രം പറഞ്ഞുവന്ന ധര്‍മപുത്രനായി............
         നുണയന്‍മാരുടെ ലോകത്ത് സത്യം വിളിച്ചുപറയുവാനായി.................മറ്റൊരു അവതാരം .........(ഇതൊരു വക മറ്റേടത്തെ അവതാരമായിപ്പോയി എന്നൊന്നും വിചാരിക്കേണ്ട.......ഞാനൊരു  സിങ്കം ആണ്‌........വെറും സിങ്കമല്ല  ഒരു ഒന്നൊന്നര സിങ്കം വരും)
           SO wait and see.........................